ബിൽ ഗേറ്റ്സും ഭാര്യയും വേർപിരിഞ്ഞു


വാഷിങ്ടൻ: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്ഞു. 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. അതിസന്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്. ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. വേർപിരിയുമെങ്കിലും ബിൽ∠ മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു. ഇരുവരുടെയും സന്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കുന്നത്. 

നേരത്തെ അതിസന്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും മക്കൻസി സ്കോടും വിവാഹമോചിതരായിരുന്നു. 2019ൽ വിവാഹ മോചനം നേടുന്നതിന് മുൻപ് ജെഫ് ബെസോസ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികൻ. എന്നാൽ വിവാഹമോചന കരാർ പ്രകാരം സമ്പത്തിന്റെ 4% മക്കൻസിക്ക് നൽകേണ്ടി വന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മക്കൻസി വൻ തുകയാണ് നീക്കിവയ്ക്കുന്നത്.

You might also like

Most Viewed