കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും ബംഗാളും


 

തിരുവനന്തപുരം: കേരളത്തിൽ നിന്നുളള യാത്രക്കാർക്ക് തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തിൽ നിന്ന് വരുന്നവർക്ക് തമിഴ്നാട് ഏഴുദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കി. അതിർത്തികളിൽ കർശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. ബംഗാളിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളുടേയും തീരുമാനം.
കൊവിഡിന്റെ രണ്ടാംവരവ് സംസ്ഥാനത്തുണ്ടാകുമോയെന്ന സംശയം തമിഴ്‌നാടിനുണ്ട്. ഇതുകൂടി മുൻകൂട്ടി കണ്ടാണ് കേരളത്തിൽ നിന്നുളളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ബാധ വലിയ തോതിൽ ഉണ്ടായിരുന്നപ്പോൾ പോലും തമിഴ്‌നാട് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ കർശനമാക്കിയിരുന്നില്ല. തെർമൽ സ്‌കാനർ ഉപയോഗിച്ചുളള പരിശോധനയായിരിക്കും അതിർത്തികളിൽ നടക്കുക. പാലക്കാട് നിന്നുളളവർ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ദിവസവും തമിഴ്‌നാട്ടിൽ വന്നുപോകാറുണ്ട്. ഇവർ പരിശോധനയ്‌ക്ക് വിധേയരാകുന്നത് വാളയാർ അടക്കമുളള ചെക്ക്‌പോസ്റ്റുകളിൽ വലിയ ഗതാഗത കുരുക്കിന് വഴിയൊരുക്കും.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed