നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്‍റെ ഹർജി വിചാരണ കോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിൽ ചൊവ്വാഴ്ച വിധി പറയാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

You might also like

Most Viewed