തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്നന് കാണാതായ പോക്‌സോ കേസിലെ ഇരകളായ പെൺകുട്ടികളെ കണ്ടെത്തി


പത്തനംതിട്ട: തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ താമസിക്കവെ കാണാതായ പോക്‌സോ കേസിലെ ഇരകളായ 16,15 വയസുള‌ള രണ്ട് പെൺകുട്ടികളെ തന്പാനൂർ റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് തിരുവല്ലയിലെ പോക്‌സോ അഭയകേന്ദ്രത്തിൽ നിന്ന് വെൺപാലവട്ടം, തുവലശേരി സ്വദേശിനികളായ പെൺകുട്ടികളെ കാണാതായത്.

ഇവർക്കായി വ്യാപക പരിശോധനയാണ് രാവിലെമുതൽ ഉണ്ടായിരുന്നത്. ഇവർ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കാം എന്ന അനുമാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പെൺകുട്ടികൾ ട്രെയിനിൽ തന്പാനൂർ റെയിൽവെ സ്‌റ്റേഷനിൽ വന്നിറങ്ങിയത്.

You might also like

Most Viewed