മെട്രോ മാൻ ഇ. ​ശ്രീ​ധ​ര​നെ​തി​രെ പോ​ലീ​സി​ൽ‍ പ​രാ​തി


കൊച്ചി: മെട്രോമാൻ ഇ. ശ്രീധരനെതിരെ പോലീസിൽ പരാതി. മതസ്പർ‍ധ വളർ‍ത്തുന്ന രീതിയിൽ‍ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി അനൂപ് വി.ആർ‍. ആണ് പൊന്നാനി പോലിസ് സ്‌റ്റേഷനിൽ‍ പരാതി നൽ‍കിയത്.

ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. ബിജെപിയിൽ‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നൽ‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍റെ വിവാദ പരാമർ‍ശമുണ്ടായത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed