നാളത്തെ ഭാരത് ബന്ദിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല


കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ് നാളെ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല. കേരളത്തിലെ മറ്റു വ്യാപാര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ധന വിലവർദ്ധനവ്, പുതിയ ഇ−വേ ബിൽ, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദ്. 

ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. റോഡുകൾ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു.                                    

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed