മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​വു​ണ്ട്; ആ​രു​ടെ​യും പി​ന്തു​ണ വേ​ണ്ട


കോട്ടയം: മഞ്ചേശ്വരത്ത് യുഡിഎഫിനെ സഹായിക്കാൻ എൽഡിഎഫ് തയാറാകണമെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ യുഡിഎഫിന് കഴിവുണ്ട്. ആരുടെയും പിന്തുണ വേണ്ട. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതു തെളിയിച്ചതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ എൽഡിഎഫുമായി സഹകരിക്കാൻ തയാറാണെന്നാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് സിപിഎം മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed