ട്വന്റി-20 പിണറായിയുടെ ബി ടീമാണെന്ന് ആവർത്തിച്ച് പി.ടി. തോമസ്


കൊച്ചി: ട്വന്റി−20 പിണറായിയുടെ ബി ടീമാണെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പി.ടി. തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പി.ടി. തോമസ് പറഞ്ഞു. തൃക്കാക്കര യുഡിഎഫിന് ശക്തിയുള്ള മണ്ഡലമാണ്. അട്ടിമറിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആ മോഹങ്ങളെല്ലാം മോഹങ്ങളായി അവശേഷിക്കും. ട്വന്റി−20 പിണറായി വിജയന്റെ ബി ടീമാണെന്ന് തൃക്കാക്കരയിലുള്ളവർക്ക് ബോധ്യമായിട്ടുണ്ട്.

ഇത് തിരിച്ചറിയാതെ അതിൽ ഉൾപ്പെട്ടുപോയ അവരുടെ സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഇന്നല്ലെങ്കിൽ നാളെ ഇത് മനസിലാക്കുമെന്നും പി.ടി. തോമസ് പറഞ്ഞു. പിണറായി വിജയന്റെ പ്രേരണയിലാണ് തൃക്കാക്കരയിൽ ട്വന്റി−20 തനിക്കെതിരേ മത്സരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.     

You might also like

Most Viewed