മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീൻ


 

കാസർഗോഡ്: മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീൻ. മഞ്ചേശ്വരത്ത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ വാദം ശരിവയ്ക്കുകയായിരുന്നു കമറുദ്ദീൻ എംഎൽഎ. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും കമറുദ്ദീൻ ആരോപിച്ചു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യ ധാരണയുണ്ടായെന്ന് സംശയിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമറുദ്ദീന്റെ പ്രതികരണം. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

You might also like

Most Viewed