പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്, നായകൻ‍ ജയറാം, നായിക മീര ജാസ്മിൻ


കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ‍ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിർ‍മ്മാതാക്കളായ സെന്‍ട്രൽ‍ പ്രൊഡക്ഷൻസ് ആണ് നിർ‍മ്മാണം. ഡോക്ടർ‍ ഇക്ബാൽ‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ‍ ആണ് ഛായാഗ്രഹണം. അന്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർ‍വഹിക്കും. ഹരിനാരായണനാണ് വരികൾ‍ എഴുതുന്നത്. സെൻ‍ട്രൽ‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ‍ എത്തിക്കുന്നത്. ‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാനാണ് പദ്ധതി.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed