കുതിച്ചുയർന്ന് സ്വർണവില


കൊച്ചി: വിഷുദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്‍റെ വില 35,000 കടന്നു. പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധന രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വില. ഏപ്രിൽ ഒന്നിന് പവന്‍റെ വില 33,320 രൂപയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ പവന് 1,720 രൂപയാണ് വർധിച്ചത്.

You might also like

Most Viewed