തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി
തൃശൂര്‍ പൂരത്തില്‍ സാന്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കൊവിഡ് സാഹചര്യത്തിൽ പൂരം നടത്തിപ്പിന് അനുമതി നൽകിയപ്പോൾ വെടിക്കെട്ട് നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. സുപ്രിംകോടതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം വെടിക്കെട്ട് നടത്താം. കൂടുതൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം തീരുമാനിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങൾ അടുത്ത ദിവസം ഉണ്ടാകും. 17ാം തിയതി കൊടിയേറ്റ് മുതൽ 24ാം തീയതി ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

You might also like

Most Viewed