കെ മാധവന്‍ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡണ്ട് 


കൊച്ചി: 

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാൻ റെബേക്ക കാമ്പ്‌ബെൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ ബിസിനസുകൾ, വിനോദം, കായികം, പ്രാദേശിക ചാനലുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങളെ പുതിയ തീരുമാനപ്രകാരം ഇനി കെ മാധവന്‍ നയിക്കും. ഇതിൽ ചാനൽ വിതരണത്തിന്റെയും പരസ്യ വിൽപ്പനയുടെയും മേൽനോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിവയിലുടനീളം 18,000 മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്ത്വവും ഉൾപ്പെടുന്നു.

“കഴിഞ്ഞ കുറേ മാസങ്ങളായി, കെ മാധവനുമായി നേരിട്ട് പ്രവർത്തിച്ചതിന്റെ സന്തോഷം തനിക്കുണ്ടെന്നും, പുതിയ മാറ്റങ്ങളും പകർച്ചവ്യാധി മൂലം കാര്യമായ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കെ മാധവൻ തങ്ങളുടെ വിശാലമായ സ്റ്റാർ നെറ്റ്‌വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും  റെബേക്ക കാമ്പ്‌ബെൽ പറഞ്ഞു.  

ഇങ്ങിനെ ഒരു അവസരം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നതായും, ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാർക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നതാണെന്നും കെ.  മാധവൻ പറഞ്ഞു .  2019 മുതൽ, സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവൻ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ ബിസിനസ്സിന്റെ മേൽനോട്ടവും വഹിച്ചു. നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐബിഎഫ്) പ്രസിഡന്റായും സിഐഐയുടെ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) മീഡിയ & എന്റർടൈൻമെന്റ് നാഷണൽ കമ്മിറ്റിയുടെ ചെയർമാനായും  കെ മാധവൻ പ്രവർത്തിക്കുന്നുണ്ട്. 

 

You might also like

Most Viewed