കേരളത്തിൽ തുടര്‍ഭരണം ഉണ്ടാവുമെന്ന് സിപിഎം വിലയിരുത്തൽ; 80-100 സീറ്റുകള്‍ നേടും


കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ. കുറഞ്ഞത് 80 സീറ്റിനു മുകളിൽ ലഭിച്ചേക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. ഏത് സാഹചര്യത്തിലാണെങ്കിലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ പ്രമ്പരാഗത വോട്ടുകൾക്കൊപ്പം ഭരണനേട്ടങ്ങളും വികസനവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഇടതുപക്ഷത്തിന് അനുകൂലമാകും. ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായി. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ടായി. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകാമെന്നും നേതൃയോഗം വിലയിരുത്തി.

You might also like

Most Viewed