രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി


കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കിൽ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫയർ ആന്‍റ് സെയ്ഫ്റ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹർജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകൾക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.

You might also like

Most Viewed