തോൽവിയുടെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയവർക്ക്: കെ.സി. ജോസഫ്


 

കോട്ടയം: കോൺഗ്രസ് പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കെ.സി. ജോസഫ്. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നും നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് വ്യക്തമാക്കി. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതിമറന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

You might also like

Most Viewed