ജീ​വി​ച്ചി​രി​ക്കു​ന്ന ടി​പി​യെ പി​ണ​റാ​യി​ക്ക് നിയമസ​ഭ​യി​ൽ കാ​ണാ​മെ​ന്ന് കെകെ രമ


കോഴിക്കോട്: വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ. രമ. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്നും രമ വ്യക്തമാക്കി. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്.

ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേർത്തു.

You might also like

Most Viewed