ചിലർ കാല് വാരി; വോട്ട് ബിജെപിയിലേക്ക് മറിച്ചു: പത്മജ വേണുഗോപാൽ


തൃശൂർ: ‌നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തൃശൂരിലെ ചില നേതാക്കൾ കാലുവാരിയെന്നും വോട്ട് ബിജെപിയിലേക്കു മറിച്ചെന്നും പത്മജ പറഞ്ഞു. ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നു. ഇവർക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ട്. സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരിൽ സംഭവിച്ചു. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്കു പോയെന്നും പത്മജ വ്യക്തമാക്കി.

You might also like

Most Viewed