ഉടുന്പന്‍ചോലയിൽ തോറ്റു; മൊട്ടയടിച്ച് വാക്കുപാലിച്ച് ഇ.എം. അഗസ്തി


ഇടുക്കി: ഉടുന്പന്‍ചോലയിൽ മന്ത്രി എം.എം മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. അഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എം.എം മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ഉടുന്പന്‍ചോലയിൽ ജയിച്ചത്.

You might also like

Most Viewed