ഇ​ട​തു​പ​ക്ഷം നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​ം: വെ​ള​ളി​യാ​ഴ്ച വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​യി​ച്ച് ആഘോഷിക്കും


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വികസനത്തിന് തുരങ്കംവച്ചവർക്ക് ജനം തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. വികസനമുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. കേന്ദ്ര നയങ്ങൾ‌ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടർച്ചയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. 

കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്. ബദല്‍രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബിജെപിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിത്. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ വേഗം കൂടുന്നതാണ് കാണുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. വീടുകളിൽ ദീപം തെളിയിച്ചാകും വിജയാഹ്ലാദം പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed