എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ മാ​ട​ന്പ് കു​ഞ്ഞു​കു​ട്ട​ൻ അ​ന്ത​രി​ച്ചു


തൃശൂർ: എഴുത്തുകാരനും നടനുമായ മാടന്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

എഴുത്തുകാരനായും നടനായും തിളങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഭ്രഷ്ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം എന്നിവ അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതികളാണ്. കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചതിന് 2000ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.  പോത്തൻവാവ, വടക്കുംനാഥൻ, ആറാംതമ്പുരാൻ അശ്വത്ഥാമാവ്, പൈതൃകം തുടങ്ങി‍യ സിനിമകളിലും അഭിനയിച്ചു. 

You might also like

Most Viewed