തൊഴിൽ തേടി എത്തുന്ന വിദേശികൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവർത്തിച്ച് കുവൈത്ത്


കുവൈത്ത് സിറ്റി: സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിൽ പുതിയ വിസയിലെത്തുന്ന വിദേശികൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം ഇല്ലെന്ന് മാൻപവർ അതോറിറ്റി. കോവിഡ് പശ്ചാത്തലത്തിൽ പുതുതായി വിസ അനുവദിക്കാത്ത സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലന്നേയൂള്ളു.

വിസ അനുവദിക്കുന്നത് സാധാരണ നിലയിലാകുന്നതോടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമാകുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു. നിലവിൽ കുവൈത്തിലുള്ള വിദേശികൾ തൊഴിൽ മാറിയാൽ ചില പ്രത്യേക വിഭാഗങ്ങളിൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ പ്രഫഷണൽ തസ്തികകളിൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അതോറിറ്റിയിലെ ആസൂത്രണ−വികസന വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി അറിയിച്ചു. വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. അക്കൗണ്ടന്റുമാർക്ക് തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നുണ്ട്. അക്കൗണ്ടൻ‌റ്സ് അസോസിയേഷനുമായി സഹകരിച്ചാകും അത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed