കുവൈത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു


കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ വലിയൊരു വിഭാഗം പ്രതിപക്ഷ എം.പിമാരുടെ ബഹിഷ്കരണ ഭീഷണി കാരണം പാർലമെന്റിൽ കോറംതികയാതെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ കഴിയാതെ വരുമോ എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന്റെ അധ്യക്ഷതയിൽ കോറം തികയ്ക്കാനുള്ള അത്രയും എം.പിമാരുടെ സാന്നിധ്യം ഉറപ്പിച്ചാണ് സർക്കാർ വിഭാഗം പാർലമെന്റിൽ എത്തിയത്. തുടർന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed