കുവൈത്തിൽ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരും


കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ നിരാശയോടെ പ്രവാസി സമൂഹം. ജൂൺ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ. നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാൻ ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed