ഫാം കേന്ദ്രീകരിച്ച് മദ്യ നിർ‍മാണം; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർ‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ‍ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ‍ അറസ്റ്റ് ചെയ്‍തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജഹ്റയിലെ ഫാമിൽ‍ സി.ഐ.ഡി ഉദ്യോഗസ്ഥർ‍ പരിശോധന നടത്തിയത്.

പ്രാദേശികമായി നിർ‍മിച്ചതും ഇറക്കുമതി ചെയ്‍തതുമടക്കം നൂറുകണക്കിന് ബോട്ടിൽ‍ മദ്യം അധികൃതർ‍ പിടിച്ചെടുത്തു. മദ്യ നിർ‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിയെയും പിടികൂടിയ സാധനങ്ങളും തുടർ‍ നടപടികൾ‍ക്കായി ജനറൽ‍ ഡിപ്പാർ‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആൾ‍ക്കഹോൾ‍ കൺട്രോളിന് കൈമാറി.

You might also like

Most Viewed