കുവൈറ്റിലെ ചെറുകിട സംരംഭങ്ങളിലെ ജീവനക്കാർ‍ക്ക് ഒരു വർ‍ഷം കഴിഞ്ഞ് തൊഴിൽ‍ മാറാൻ അനുമതി


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സ്പോൺസർ‍ഷിപ്പിൽ‍ ഒരു വർ‍ഷം പൂർ‍ത്തിയാക്കിയ ജീവനക്കാർ‍ക്ക് മറ്റൊരു സ്പോണ്‍സർ‍ഷിപ്പിലേക്ക് താമസരേഖ മാറ്റാൻ‍ അനുമതി. മറ്റൊരു ചെറുകിട ഇടത്തരം സംരംഭത്തിലേക്ക് മാത്രമേ ജോലി മാറ്റാനാവൂ എന്ന നിബന്ധനയോടൊണ് അനുവാദം. വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല അൽ‍ സൽ‍മാനാണ് ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, സ്‌പോൺ‍സറുടെ അനുമതിയോടെ മാത്രമേ ജോലി മാറാൻ സാധിക്കുകയുള്ളൂ എന്നും ഉത്തരവിൽ‍ വ്യക്തമാക്കി.

നിലവിൽ‍ ഒരാൾ‍ ചെറുകിട−ഇടത്തരം സംരംഭത്തിൽ‍ ജോലിയിൽ‍ പ്രവേശിച്ച് മൂന്ന് വർ‍ഷം കഴിഞ്ഞു മാത്രമേ മറ്റൊരു ജോലിയിലേക്ക് തൊഴിൽ‍ മാറ്റം സാധ്യമാവൂ. ഈ വ്യവസ്ഥയ്ക്കാണ് പുതിയ ഉത്തരവിൽ‍ ഇളവ് നൽ‍കിയിരിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങളിൽ‍ ജോലി ചെയ്യുന്നവർ‍ക്ക് സർ‍ക്കാർ‍ മേഖലയിലോ സ്വകാര്യ രംഗത്തെ തന്നെ മറ്റ് മേഖലകളിലോ തൊഴിലെടുക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ‍ കുവൈറ്റ് നേരിടുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമത്തെ തുടർ‍ന്നാണ് ഇങ്ങനെയൊരു തീരുമാനം മന്ത്രാലയം കൈക്കൊണ്ടത്. നിലവിൽ‍ പുതിയ വിസയോ വർ‍ക്ക് പെർ‍മിറ്റോ അധികൃതർ‍ നൽ‍കുന്നില്ല.

You might also like

Most Viewed