കുവൈത്തില്‍ റമദാനിലെ തറാവീഹ് നമസ്‌കാര സമയം കുറച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാനിലെ തറാവീഹ് നമസ്‌കാര സമയം കുറച്ചു. റമദാനിലെ തറാവീഹ് നമസ്‌കാരം 15 മിനിറ്റില്‍ കൂടരുതെന്ന് മന്ത്രിസഭാ നിര്‍ദ്ദേശം. തറാവീഹ് നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ ഉടന്‍ തറാവീഹ് നമസ്‌കാരം നടത്താനും മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാർ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. പള്ളികളിലും പൊതുസ്ഥലങ്ങളിലും ഇഫ്താര്‍ ഭക്ഷണവിതരണം നടത്തരുത്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തവര്‍ വീടുകളില്‍ തന്നെ തറാവീഹ് നമസ്‌കാരം നിര്‍വഹിക്കണം. അഞ്ച് നേരവും നമസ്‌കാരം കഴിഞ്ഞാല്‍ പള്ളികള്‍ അടയ്ക്കണം, എന്നിങ്ങനെ വിവിധ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

You might also like

Most Viewed