കുവൈത്തിലെ ബാങ്കിങ് രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നു


കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി അധികൃതർ‍ മുന്നോട്ട്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രൽ‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾ‍ക്കും പ്രത്യേക നിർ‍ദേശം നൽ‍കി.

ഉന്നത തസ്‍തികളിലും ഇടത്തരം തസ്‍തികകളിലും 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ബുധനാഴ്‍ച കുവൈത്ത് സെന്‍ട്രൽ‍ ബാങ്ക് നൽ‍കിയ നിർ‍ദശത്തിൽ‍ പറയുന്നത്. ബാങ്കുകൾ‍ക്ക് ഇത് നടപ്പാക്കാന്‍ 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയിൽ‍ താഴെയാക്കി കുറയ്ക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിൽ‍ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് തീരുമാനം. നിലവിൽ‍ 4.8 ദശലക്ഷം ജനസംഖ്യയുള്ള കുവൈത്തിൽ‍ 3.4 ദശലക്ഷവും പ്രവാസികളാണ്.

You might also like

Most Viewed