കലാപം: പാകിസ്താനിൽ സമൂഹമാദ്ധ്യമങ്ങൾ നിർത്തലാക്കി; ടിവി ചാനലുകൾ നിരോധിച്ചു


ഇസ്ലാമാബാദ്: പാകിസ്താനിൽ സമൂഹമാദ്ധ്യമങ്ങൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ച് ഇമ്രാൻ ഖാൻ സർക്കാർ. രാജ്യത്ത് പ്രക്ഷോഭങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയാണ് സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പാകിസ്താനിൽ ടിവി ചാനലുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ദിവസം വ്യപകമായ സംഘർഷം നടത്താൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

തെഹരീക് ഇ ലബൈക്ക് ഭീകരസംഘടനയുടെ നേതാവായ സാദ് ഹുസൈൻ റിസ്വിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പാകിസ്താനിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നത്. റിസ്വിയുടെ ബാനർ പതിപ്പിച്ചും റോഡ് ഉപരോധിച്ചും നടത്തുന്ന പ്രതിഷേധം ഏറ്റുമുട്ടലുകളിലാണ് കലാശിക്കുന്നത്. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ബുധനാഴ്ച പാക് ഭരണകൂടം തെഹരീക് ഇ ലബൈക്ക് സംഘടനയെ രാജ്യത്ത് നിരോധിച്ചെങ്കിലും സംഘടന അക്രമങ്ങൾ അഴിച്ചുവിടുകയാണ് എന്നുളള വിവരങ്ങളാണ് ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed