കൊവാക്‌സിൻ നിർമ്മിക്കാൻ മഹാരാഷ്ട്രയിലെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി


ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് കൊറോണ വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകി കേന്ദ്രം. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ നിർമ്മിക്കാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയറിയിച്ചു. മഹാരാഷ്ട്ര സർക്കാരാണ് വിവരം പുറത്തുവിട്ടത്.

ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവാക്‌സിൻ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റാണ് അനുമതി നൽകിയത്. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെയാകും ഉൽപ്പാദനം നടത്തുക എന്നാണ് ട്വിറ്റിൽ കുറിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയ്ക്ക് നന്ദിയറിയിച്ചതായും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് കൊറോണ വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കേന്ദ്രത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. നിലവിൽ ഹൈദരാബാദിലുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിൻ നിർമ്മാണം നടത്തുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed