മഹാരാഷ്ട്രയിൽ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 190 പേർക്ക് കോവിഡ്


മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. വാഷിം ജില്ലയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ വിദ്യാർഥികൾ ഉൾപ്പെടെ 190 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്കൂൾ പരിസരം കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ അമരാവതി, യാവത്മാൽ എന്നീ ജില്ലകളിൽനിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തു തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്നലെ സംസ്ഥാനത്ത് 8,800 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

You might also like

Most Viewed