രാജ്യത്ത് പുതുതായി 16,738 പേർക്ക് കൂടി കോവിഡ് ബാധിച്ചു


 

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 16,738 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരികീരിച്ചു. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ 15,000 ത്തിന് മുകളിൽ കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 138 മരണങ്ങൾ കോവിഡിനെ തുടർന്നാണെന്നും കണ്ടെത്തി. 1.10 കോടി പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1.07 കോടി പേർക്ക് രോഗം ഭേദമായി.1,51,708 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1.56 കോവിഡ് മരണങ്ങളും രാജ്യത്ത് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1.26 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യയിൽ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

You might also like

Most Viewed