ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം


ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രസർക്കാർ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി.

നിയമവിരുദ്ധമായ ഉള്ളടക്കം സമയബന്ധിതമായി നീക്കം ചെയ്യണം. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സംവിധാനം വേണം. കോടതിയോ സർക്കാരോ ആവശ്യപ്പെട്ടാൽ ഉവിടം വ്യക്തമാക്കണം. സ്ത്രീകളെ അധിക്ഷേപിക്കന്ന തരത്തിലുള്ള സന്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. സ്വകാര്യ ഭാഗങ്ങളുടെ പ്രദർശനം, നഗ്നതാ പ്രദർശനം, ലൈംഗികത, ആൾമാറാട്ടം തുടങ്ങിയവ സംബന്ധിച്ച് പരാതികൾ ഉയർന്നാൽ 24 മണിക്കൂറിനുളളിൽ ഇവ നീക്കം ചെയ്യണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ ത്രിതല സംവിധാനം ഏർപ്പെടുത്തുമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

രജിസ്‌ട്രേഷൻ നിർബന്ധമാക്കില്ലെങ്കിലും സർക്കാർ വിവരങ്ങൾ തേടും. ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സ്വയം നിയന്ത്രണ സംവിധാനം വേണം. ഇതിന് സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാർ നേതൃത്വം നൽകണം. മാദ്ധ്യമ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണമെന്നും മന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കറും രവിശങ്കർ പ്രസാദും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

You might also like

Most Viewed