45 വ​യ​സി​ന് മു​ക​ളി​ലു​മു​ള്ള കേ​ന്ദ്ര സ​ർ‍​ക്കാ​ർ‍ ജീ​വ​ന​ക്കാ​ർ കോവിഡ് വാ​ക്സി​ൻ സ്വീകരിക്ക​ണ​മെ​ന്ന് കേ​ന്ദ്രം


ന്യൂഡൽ‍ഹി: 45 വയസിനും അതിന് മുകളിലുമുള്ള മുഴുവൻ കേന്ദ്ര സർ‍ക്കാർ‍ ജീവനക്കാരും വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർ‍ത്താൻ സർ‍ക്കാർ‍ ജീവനക്കാർ‍ വാക്സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർ‍ക്കാർ‍ ആവശ്യപ്പെട്ടത്. 

വാക്സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ‍ കോവിഡ് മാനദണ്ഡങ്ങൾ‍ പാലിക്കണമെന്നും സർ‍ക്കാർ‍ ഉത്തരവിൽ‍ നിർ‍ദേശിക്കുന്നു. ഏപ്രിൽ‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവർ‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അർ‍ഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

You might also like

Most Viewed