രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി


മുംബൈ : രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. മുംബൈ നഗരത്തിലെ വാക്സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്നേക്കർ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയിൽ ഇനി ഒരു ലക്ഷത്തോളം കോവിഷീൽഡ് ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്സിന് അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയർ പറഞ്ഞത്. 

14 ലക്ഷം കോവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. പിന്നാലെ ആന്ധ്രാപ്രദേശും വാക്സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിസിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ. 

ഒരു സംസ്ഥാനത്തും വാക്സിൻ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹർഷ വർദ്ധൻ ഉറപ്പുനൽകി.ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും ഹർഷ വർദ്ധൻ പറഞ്ഞു.  

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed