മ​ഹാ​രാ​ഷ്ട്ര​യി​ൽ 198 ത​ട​വു പു​ള്ളി​ക​ൾ​ക്കും 86 ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്


മുംബൈ: മഹാരാഷ്ട്രയിൽ 198 തടവു പുള്ളികൾക്കും 86 ജയിൽ ജീവനക്കാർക്കും കോവിഡ്. സംസ്ഥാന ജയിൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.  സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയിൽ ജീവനക്കാരും കോവിഡ് ബാധിച്ചു മരിച്ചു. 

മഹാരാഷ്ട്രയിൽ ഇതുവരെ 1,326 തടവുപുള്ളികൾക്കും 3,112 ജയിൽ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകിയതായും ജയിൽ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 278 പേർ മരിക്കുകയും ചെയ്തു.

You might also like

Most Viewed