ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​യാ​ൾ​ക്കും കോ​വി​ഡ്


പറവൂർ: രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണു പോസിറ്റീവായത്. ജനുവരി 18ന് ആദ്യ വാക്സിനും ഫെബ്രുവരി 25ന് രണ്ടാം ഘട്ട വാക്സിനും എടുത്തു. തുടർന്നും കോവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. 

ഈ മാസം 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. തലവേദനയും ജലദോഷവുമാണു ലക്ഷണമായി ഉണ്ടായത്. നിലവിൽ ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

You might also like

Most Viewed