ഡ​ൽ​ഹി​യി​ൽ മൂ​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്നൂറിലധികം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 15 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ ക്വാറന്‍റൈനിലാണെന്നും ഡൽഹി പോലീസ് അറിയിച്ചു. നമ്മുടെ നിരവധി പോലീസുകാർക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ. ശ്രീവാസ്തവ പറഞ്ഞു. 

ജോലി സമയത്ത് പോലീസുകാർ മൂന്ന് ലയർ മാസ്കോ എൻ95 മാസ്കോ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണമെന്നും ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 16,699 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 112 പേർ മരിക്കുകയും ചെയ്തു.

You might also like

Most Viewed