താ​ജ്മ​ഹ​ലും ഖു​ത്ബ് മി​നാറും അടച്ചിടുന്നു


ന്യൂഡൽ‍ഹി: കേന്ദ്രസർ‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ താജ്മഹൽ, ഖുത്ബ് മിനാർ, ഹുമയൂണിന്‍റെ ശവകുടീരം തുടങ്ങി എല്ലാ ചരിത്ര സ്മാരകങ്ങളും ഒരു മാസം അടഞ്ഞുകിടക്കും.  ഡൽഹിയിലെ ചെങ്കോട്ട ജനുവരി 19 മുതൽ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തുനിന്നും ലഭിച്ച ചത്ത കാക്കളിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

രാജ്യത്ത് കോവിഡ് കേസുകളിൽ‍ പ്രതിദിനം വൻ വർ‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച രണ്ട് ലക്ഷത്തിൽ‍പ്പരം കേസുകളാണ് റിപ്പോർ‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളിൽ‍ വർ‍ദ്ധനവിനെ തുടർ‍ന്ന് സംസ്ഥാനങ്ങളും കർ‍ശന നിയന്ത്രണങ്ങൾ‍ നടപ്പാക്കിയിട്ടുണ്ട്.

You might also like

Most Viewed