ല​ഷ്ക​ർ-​ഇ-​തൊ​യ്ബ​യി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ ​യ്തി​രു​ന്ന അ​ദ്ധ്യാ​പ​കൻ അ​റ​സ്റ്റിൽ


ശ്രീനഗർ: കാഷ്മീരിൽ ഭീകരസംഘടനയായ ലഷ്കർ−ഇ−തൊയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന സ്കൂൾ അധ്യാപകനെ എൻഐഎ അറസ്റ്റ് ചെയ്തു. ബന്ദിപ്പോറ സ്വദേശിയായ അൽതാഫ് അഹമ്മദ് റാത്തെർ ആണ് പിടിയിലായത്. 

കഴിഞ്ഞവർഷം ബംഗാളിൽ ലഷ്കർ ബന്ധമുള്ള താനിയ പർവീൺ എന്ന സ്ത്രീ അറസ്റ്റിലായതിനെത്തുടർന്ന് റാത്തെറിലേക്ക് അന്വേഷണം നീണ്ടത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റാത്തെറും പർവീണും ബന്ധം സ്ഥാപിച്ചിരുന്നത്.

You might also like

Most Viewed