ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു


ലഖ്നൗ: ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും ലോക്ക്ഡൗണായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.  സംസ്ഥാനത്തെ 10 ജില്ലകളിൽ രാത്രി ഏഴ് മുതൽ രാവിലെ എട്ട് വരെ രാത്രികാല കർഫ്യുവും ഏർപ്പെടുത്തി. അതേസമയം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും 10,000 രൂപ പിഴയീടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തവരിൽ നിന്നും ആദ്യം 1,000 രൂപയാണ് പിഴയീടാക്കിയിരുന്നത്. ഈ തുകയാണ് വർധിപ്പിച്ചത്. 

യുപിയിൽ മേയ് 15 വരെ സ്കൂളുകൾ അടച്ചിട്ടു. പരീക്ഷകൾ മാറ്റിവച്ചുവെന്നും അധികൃതർ അറിയിച്ചു. ലഖ്നൗ, വാരണാസി എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം വർധിക്കുന്നത്.

You might also like

Most Viewed