ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസുകൾ ബുക്ക് ചെയ്ത്‍ ഒമാൻ


മസ്‌കറ്റ്: ജോൺസൺ ആൻഡ് ജോൺസൺ നിർ‍മ്മിച്ച കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസുകൾ‍ ഒമാൻ ബുക്ക് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ ബിൻ മുഹമ്മദ് അൽ സൈദി വ്യാഴാഴ്ച അറിയിച്ചു. സുപ്രീം കമ്മറ്റി വാർ‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മതിയായ അളവിൽ‍ വാക്‌സിൻ ലഭ്യമാകുന്പോൾ‍ ഇവ സ്വകാര്യ മേഖലയിൽ‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ‍ക്കും ഉടന്‍ തന്നെ വാക്‌സിനേഷൻ പൂർ‍ത്തിയാക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സാംക്രമിക രോഗങ്ങളുടെ നിയന്ത്രണ, മേൽ‍നോട്ട വിഭാഗം ഡയറക്ടർ‍ ജനറൽ‍ ഡോ. സെയ്ഫ് അൽ‍ അബ്രി വ്യക്തമാക്കി. അതേസമയം ജോൺസൺ ആൻഡ് ജോൺസൺ നിർ‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ ഫലപ്രദാമണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിലയിരുത്തിയിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed