മാളുകളിൽ ആൾക്കൂട്ടം ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടിയെന്ന് സൗദി വാണിജ്യ മന്ത്രാലയം


റിയാദ്: മാളുകളിൽ‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാൾ‍ കൂടുതൽ‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങൾ‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വക്താവ് അബ‍്‍ദുൽ‍ റഹ്‍മാൻ അൽ‍ ഹുസൈന്‍ അറിയിച്ചു.

ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്ഥകൾ‍ പാലിക്കാത്ത മാളുകളിൽ‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടുമെന്നും അധികൃതർ‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ‍ ചില ഷോപ്പിങ് മാളുകളിൽ‍ വലിയ ആൾ‍ക്കൂട്ടം ഉണ്ടായത് ശ്രദ്ധയിൽ‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്‍തു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed