തീവ്രവാദം അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചയില്ലെന്ന് ആവര്‍ത്തിച്ച് സൗദി


പശ്ചിമേഷ്യയെ അസ്ഥിരപ്പെടുന്ന പ്രവര്‍ത്തനങ്ങളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചയോ ബന്ധമോ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. സൗദി ഇസ്രായേല്‍ ബന്ധം സാധരണ നിലയില്‍ ആകുന്നത് സ്വതന്ത്ര ഫലസ്തീന്റെ പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കി വരുന്ന പിന്തുണയാണ് മേഖലയില്‍ സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് കാരണം. ഇതിന് പരിഹാരം കാണാതെ ഇറാനുമായി ചര്‍ച്ചയോ ബന്ധമോ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാൻ രാജകുമാരന്‍ വ്യക്തമാക്കി. സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

You might also like

Most Viewed