പരിക്ക്: ശ്രേയസ് അയ്യർ ഏകദിന ടീമിൽ നിന്ന് പുറത്ത്; ഐപിഎലും നഷ്ടമാവും


ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരുക്കേറ്റ ശ്രേയാസ് അയ്യർ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പുറത്തായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് ആദ്യ ചില മത്സരങ്ങൾ കൂടി നഷ്ടമാവും. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയാസിനു പരുക്കേറ്റത്. ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനോ അജിങ്ക്യ രഹാനെയ്ക്കോ ശിഖർ ധവാനോ ആവും ക്യാപ്റ്റൻസി ചുമതല. സ്റ്റീവ് സ്മിത്തിനും സാധ്യതയുണ്ട്.

You might also like

Most Viewed