യൂസുഫ് പത്താന് കൊവിഡ്


ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് കൊവിഡ്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായതിനു പിന്നാലെയാണ് യൂസുഫ് പത്താനും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ടീമിനു വേണ്ടി കളിച്ചിരുന്നു.

താനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് യൂസുഫ് പത്താൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

You might also like

Most Viewed