അ​ക്ഷ​ർ പ​ട്ടേ​ലി​ന് കോ​വി​ഡ്


മുംബൈ: ഐപിഎൽ ടീം ഡൽഹി ക്യാപ്പിറ്റൽസിന് വീണ്ടും തിരിച്ചടി. ടൂർണമെന്‍റിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സ്റ്റാർ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 28ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് അക്ഷർ മുംബൈയിലായിരുന്ന ടീമിനൊപ്പം ചേർന്നത്. പിന്നീട് നടന്ന പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇതോടെ അക്ഷർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്ന ഐപിഎൽ സീസണ് മുന്നോടിയായി ടീമുകളെല്ലാം ബയോസെക്യുർ ബബിളിൽ പ്രവേശിച്ചിരുന്നു. 

പരിക്കേറ്റ് നായകൻ ശ്രേയസ് അയ്യർ പുറത്തായതിന് പിന്നാലെ അക്ഷറിന് കോവിഡ് പിടിപെട്ടത് ഡൽഹിക്ക് കനത്ത ആഘാതമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ് ശ്രേയസ് അയ്യർക്ക് ഈ സീസണിൽ കളിക്കാൻ കഴിയില്ല. ഋഷഭ് പന്താണ് പകരം ടീമിനെ നയിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയാണ് ഡൽഹിയുടെ ആദ്യ പോരാട്ടം.

You might also like

Most Viewed