ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി


മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ സർക്കാർ ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ഐപിഎൽ മത്സരങ്ങൾക്കാണ് ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ വേദിയാകുന്നത്. 

മുംബൈയിലെ വാങ്കഡേ േസ്റ്റഡിയത്തിൽ ഏപ്രിൽ പത്ത് മുതൽ 25 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ, വാരാന്ത്യങ്ങളിൽ കർശന ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

Most Viewed