പാറ്റ് കമ്മിൻസ് സംഭാവന നൽകിയത് യുണിസെഫിലേക്ക്: പിഎം കെയേഴ്സിലേക്കല്ല


ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസീസ് താരം പാറ്റ് കമ്മിൻസ് പിഎം കെയേഴ്സിലേക്ക് 50,000 ഡോളർ സംഭാവന നൽകിയെന്ന വാദം തെറ്റ്. യുണിസെഫ് ഓസ്ട്രേലിയയുടെ ഇന്ത്യ കോവിഡ് സഹായനിധിയിലേക്കാണ് ഈ തുക കമ്മിൻസ് നൽകിയിരിക്കുന്നത്. തന്‍റെ ട്വിറ്ററിലൂടെ കമ്മിൻസ് ഇക്കാര്യം അറിയിച്ചത്. യുണിസെഫ് ഓസ്ട്രേലിയയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചേർന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക. ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങി ഇന്ത്യയിൽ എത്തിക്കാനാവും ഈ തുക ഉപയോഗിക്കുക.

You might also like

Most Viewed