ഷാർജയിൽ റമദാന് മുന്നോടിയായി 25 പള്ളികൾ‍ തുറക്കുന്നു


ഷാർ‍ജ: ഷാർ‍ജയിൽ‍ പരിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 25 പള്ളികൾ‍ കൂടി തുറക്കുന്നു. ഇതിന്റെ ഭാഗമായി അൽ‍ സജാ വ്യവസായ മേഖലയിലെ ഹതിബ് ബിൻ അൽ‍ ഹരിത്ത് പള്ളി, അൽ‍ മനാഖിലെ അൽ‍ മനാർ‍ പള്ളി, ദിബ്ബ അൽ‍ ഹിസ്‌നിലെ അൽ‍ ഫദൈൽ‍ പള്ളി എന്നിവ തുറന്നു. ഷാർ‍ജയിലെ ഇസ്ലാമികകാര്യ വകുപ്പ് ആണ് ഈ മൂന്ന് പള്ളികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

1,590 ചതുരശ്ര മീറ്റർ‍ വിസ്തീർ‍ണമുള്ള അൽ‍ മനാർ‍ പള്ളിയിൽ‍ 90 സ്ത്രീകളടക്കം 550 വിശ്വാസികളെ ഉൾ‍ക്കൊള്ളാൻ കഴിയും. ഒരു സ്ത്രീയാണ് പള്ളി നിർ‍മ്മിക്കാൻ‍ ധനസഹായം നൽ‍കിയത്. 5,009 ചതുരശ്ര മീറ്റർ‍ വിസ്തീർ‍ണമുള്ള ഹതിബ് ബിൻ അൽ‍ ഹരിത്ത് പള്ളിയിൽ‍ 900 പുരുഷ വിശ്വാസികളെ ഉൾ‍ക്കൊള്ളാനാകും.1,110 ചതുരശ്ര മീറ്റർ‍ വിസ്തീർ‍ണമുള്ള ഫദൈൽ‍ പള്ളിയിൽ‍ 70 സ്ത്രീകളുൾ‍പ്പെടെ 550 പേരെ ഉൾ‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed